Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Educational Institutions

ഉ​ഷ്ണ​ത​രം​ഗ​സാ​ധ്യ​ത; തൃ​ശൂ​രി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

തൃ​ശൂ​ർ: ഉ​ഷ്ണ​ത​രം​ഗ​സാ​ധ്യ​ത​യെ​ത്തു​ട​ർ​ന്ന് തൃ​ശൂ​രി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ ഇ​ന്ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ, കോ​ള​ജു​ക​ൾ (പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ) എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്. കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് ജി​ല്ല​യി​ൽ 23നും 24​നും ഉ​ഷ്ണ​ത​രം​ഗ​സാ​ധ്യ​ത​ക്കു​ള്ള ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള സാ​ഹ​ച​ര്യ​ത്തി​ലു​മാ​ണ് തീ​രു​മാ​നം.

ജി​ല്ല​യി​ലെ താ​പ​നി​ല 40° സെ​ൽ​ഷ്യ​സ് വ​രെ ഉ​യ​രാ​നു​ള്ള സാ​ധ്യ​ത മു​ന്ന​റി​യി​പ്പു​ള്ള​തി​നാ​ലു​മാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​ത്യാ​വ​ശ്യ​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഓ​ൺ​ലൈ​നാ​യി ക്ലാ​സു​ക​ൾ ന​ട​ത്താ​വു​ന്ന​താ​ണ്. സ​ർ​വ​ക​ലാ​ശാ​ല​ക​ൾ/​ബോ​ർ​ഡു​ക​ൾ, സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​തി​ന​കം അ​റി​യി​ച്ചി​ട്ടു​ള്ള​തും ഷെ​ഡ്യൂ​ൾ ചെ​യ്ത​തു​മാ​യ പ​രീ​ക്ഷ​ക​ൾ​ക്ക് അ​വ​ധി ബാ​ധ​ക​മ​ല്ലെ​ന്നു ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ ചെ​യ​ർ​പേ​ഴ്സ​ൺ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

അ​ന്ത​രീ​ക്ഷ താ​പ​നി​ല ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ അ​ങ്ക​ണ​വാ​ടി​ക​ളി​ലെ പ്രീ ​സ്‌​കൂ​ള്‍ പ്ര​വ​ര്‍​ത്ത​നം ഒ​രാ​ഴ്ച​ത്തേ​യ്ക്ക് നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ് തീ​രു​മാ​നി​ച്ചി​രു​ന്നു. ക​ഠി​ന​മാ​യ ചൂ​ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്മെ​ന്‍റ് അ​ഥോ​റി​റ്റി​യു​ടെ സു​ര​ക്ഷാ മു​ന്ന​റി​യി​പ്പി​നെ​ത്തു​ട​ര്‍​ന്നും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ജാ​ഗ്ര​താ നി​ര്‍​ദേ​ശ​ത്തെ​ത്തു​ട​ര്‍​ന്നു​മാ​ണ് ന​ട​പ​ടി. അ​ങ്ക​ണ​വാ​ടി​ക​ളു​ടെ മ​റ്റ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ​തി​വ് പോ​ലെ ന​ട​ക്കും.

District News

കണ്ണൂർ ജില്ലയിൽ കനത്ത മഴ; ഇരിട്ടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കണ്ണൂർ ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ, ഇരിട്ടി താലൂക്ക് പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ജൂൺ 27, 2025) അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിക്കുന്നുണ്ട്. ഇത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും ചെറിയ തോതിലുള്ള ഗതാഗത തടസ്സങ്ങൾക്കും കാരണമായിട്ടുണ്ട്. നദികളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ലെന്ന് കളക്ടർ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു.

Latest News

Corehub Up